മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ. മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാൽ ഗവർണർ വിരുന്നിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവൻ അറിയിക്കുകയായിരുന്നു.രാജേന്ദ്ര അർലേക്കർക്കു പുറമെ മലയാളികളായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയേയും ബംഗാൾ ഗവർ‌ണർ സി.വി. ആനന്ദബോസിനെയും വിരുന്നിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ഇവരും വിരുന്നിൽ പങ്കെടുക്കില്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ കാരണം ആനന്ദബോസ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *