ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിന് അര്‍ഹയായി ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാന്‍ഡിനാണ് പുരസ്‌കാരം.
ആദ്യമായാണ് ഹിന്ദി ഭാഷയിലെ കൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ബുക്കര്‍ പുരസ്‌കാരം ഒരിക്കലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ അംഗീകാരമാണ് ലഭിച്ചതെന്നും ഗീതാഞ്ജലി പ്രതികരിച്ചു.

അമേരിക്കന്‍ വംശജയായ ഡെയ്‌സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്‌സി റോക്ക് വെല്ലും പങ്കിടും.

80 വയസുകാരിയായ മാ എന്ന കഥാപാത്രം ഭര്‍ത്താവിന്റെ മരണശേഷം ജന്മനാടായ പാകിസ്ഥാനിലേക്ക് യാത്രതിരിക്കാന്‍ ആഗ്രഹിക്കുന്നതാണ് റേത്ത് സമാധിയുടെ കഥ. കടുത്ത വിഷാദരോഗിയായ വൃദ്ധ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്ന കഥ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലാണ് മുന്നോട്ട് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *