സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആയിരിക്കുകയാണ്.മലേഷ്യയിലാണ് സംഭവം നടന്നത് എന്ന് ഏഷ്യന്‍ വണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 8 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്‍കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലേക്കാണ് തേങ്ങ വീണത്. എന്നാല്‍ ഹെല്‍മറ്റ് ഇവരുടെ ജീവന്‍ രക്ഷിച്ചു. എങ്കിലും തേങ്ങ വീണതോടെ ഇവർ റോഡിലേക്ക് തെറിച്ചു വീണു. വീഴ്‍ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകള്‍.

28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, റൈഡർ മോട്ടോർ സൈക്കിൾ റോഡരികിൽ നിർത്തി ഇവരെ സഹായിക്കാൻ എഴുന്നേൽക്കുന്നണ്ട് . മറ്റ് വഴിയാത്രക്കാർ എതിരെ വരുന്ന ഗതാഗതം നിർത്തി യുവതിയെ സഹായിക്കുന്നതും കാണാം. ഞായറാഴ്‌ച രാവിലെ ജലൻ തെലുക്ക് കുമ്പാറിൽ നിന്ന് ജോർജ്ജ് ടൗണിലേക്ക് പോകുന്ന റോഡിലാണ് സംഭവം നടന്നതെന്ന് ദ സ്റ്റാറിനെ ഉദ്ദരിച്ച് ഏഷ്യന്‍ വണ്‍ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *