പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്.
പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡൽഹി സന്ദർശനത്തിലെ മറ്റൊരു ലക്ഷ്യം. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് മമത രാഷ്ട്രപതിയെ കാണാനും അനുമതി തേടിയിട്ടുണ്ട്
