സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്.നാളെ കേദാർനാഥ് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചത്. ഫാറൂഖിയുടെ ഷോ സാമുദായിക സഹകരണം തകര്‍ക്കുമെന്നും അതിനാലാണ് തടയുന്നതെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു.മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ഹിന്ദുസേനയും ഡൽഹി പൊലീസ് കമ്മീഷണർക്കും ഡൽഹി മുൻസിപ്പൽ കോർപറേഷനും കത്ത് നൽകിയിരുന്നു. ഹൈദരാബാദ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം മുനവ്വര്‍ ഫറൂഖിക്കാണെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് ഫറൂഖി ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.ഹിന്ദു ദൈവങ്ങൾക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഒരു വലതുപക്ഷ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ൽ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മുനവ്വർ ഫാറൂഖി വിവാദങ്ങളിൽ നിറഞ്ഞത്.നേരത്തെ തനിക്ക് നേരെ നടന്ന വിദ്വേഷപരാമര്‍ശങ്ങളിലും ഭീഷണിയിലും പ്രതിഷേധിച്ച് സ്റ്റാന്റ് അപ് കോമഡി നിര്‍ത്തുകയാണെന്ന മുനവ്വര്‍ ഫറൂഖി പറഞ്ഞിരുന്നു. നിരവധി പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *