ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തിൽ ഗോവ ക്ലബ് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ.സൊനാലി ചെലവഴിച്ച റെസ്റ്റോറന്‍റിന്‍റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളുമാണ് അറസ്റ്റിലായത്. നേരത്തെ സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തിങ്കളാഴ്ച രാത്രിയാണ് സൊനാലി ഗോവയിലെ കര്‍ലീസ് റെസ്റ്റോറന്റ് സന്ദര്‍ശിച്ചത്. അവിടുത്തെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ റൂമിലേക്ക് പോയ സൊനാലിയെ ചൊവ്വാഴ്ചയാണ് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ആദ്യം ഹൃദയാഘാതമെന്ന് കരുതിയ സൊനാലിയുടെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സൊനാലിയ്ക്ക് സഹായികൾ മദ്യത്തിൽ മയക്കുമരുന്ന്‌ കലർത്തി നൽകിയിരുന്നതായാണ് ഗോവ പോലീസ് പറയുന്നത്.ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്‍റിലെ സിസിടിവിയിൽ നിന്നും കിട്ടിയിട്ടുമുണ്ട്. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്‍റ് ഉടമ എഡ്വിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് മദ്യത്തിൽ മയക്കുമരുന്ന്‌ കലർത്തി സൊനാലിയെ ബലംപ്രയോഗിച്ചു കുടിപ്പിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്.രണ്ടംഗ ഫൊറന്‍സിക് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *