അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാവ് എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. നാളെ സോണിയാ ഗാന്ധിയുമായി ആന്റണി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.അതേസമയം ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി. രാഹുൽ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് രാഹുലുമായി സംസാരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *