ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മോഷണം കുറ്റം ആരോപിച്ച് മർദിച്ച് കൊന്നു. ഇസ്സർ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വടക്ക് കിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം. ഇരുമ്പ് തൂണിൽ കെട്ടിയിട്ട് യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കുഴഞ്ഞുവീണ യുവാവ് തന്നെ മർദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.യുവാവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *