ഉത്തർപ്രദേശിലെ മഥുര ജംഗ്‌ഷനിൽ ട്രെയിൻ പ്ലാറ്റഫോമിലേക് ഇടിച്ചു കയറി അപകടം. ഡൽഹിയിൽ നിന്ന് വരികയായിരുന്ന ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിൽ കയറുകയായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് ട്രെയിൻ നിന്നത്. ട്രെയിനിന്റെ എഞ്ചിൻ തട്ടി പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *