ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ റോഡ് നവീകരണവും നടപ്പാതയും ഉദ്ഘാടനം ചെയ്തു. വാർഡ് 14ലെ ചേരിപ്പാടം സഹായി റോഡിന്റെ നവീകരണ പ്രവൃത്തി അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.
വാർഡ് ഏഴിലെ പാലോറ നടപ്പാത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി നിർവഹിച്ചു. വാർഡ് മെമ്പർ ഷിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംല പുത്തലത്ത്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു എം, വാർഡ് മെമ്പർ ഷാജി പി എന്നിവർ പങ്കെടുത്തു.
