കരട് പട്ടിക ഡിസംബർ 9ന്

കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഗ്യാൻഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്. കരട് പട്ടിക ഡിസംബർ 9 ന് നൽകും. 2026 ജനുവരി 8 വരെ അപേക്ഷകൾ നൽകാം. അന്തിമ പട്ടിക 2026 ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. അർഹരായ എല്ലാവരെയും ഉൾപ്പെടുത്താനാണ് വോട്ടർ പട്ടിക പരിഷ്കരണം എന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.

ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ.

നവംബർ ആദ്യം മുതൽ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ്‌ തെരഞ്ഞെടുപ്പ്‌കമീഷന്റെ പദ്ധതി. തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുന്ന, നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ കൂടി നടത്തുന്നത്‌ പ്രയാസകരമാകുമെന്നതിനാൽ അത്തരം സംസ്ഥാനങ്ങളിൽ പിന്നീടുള്ള ഘട്ടങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുക. അതിനാൽ അസാമിനെ ഉൾപ്പെടുത്തിയിട്ടില്ല.

നടപടിക്രമങ്ങൾ ഇന്ന് അർധരാത്രി മുതൽ തുടങ്ങും. ബിഎൽഒ മാർക്കുള്ള പരിശീലനം നാളെ മുതൽ ആരംഭിക്കും. ബിഎൽഒ ഒരു വീട്ടിൽ 3 തവണ സന്ദർശിക്കണം. അനർഹരായ ആരും പട്ടികയിൽ ഉണ്ടാകില്ല.

ആധാർ കാർഡ് പൗരത്വ രേഖയല്ലെന്നും കമ്മിഷൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *