കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടറുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. താങ്ങുവിലയടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമര രംഗത്തുണ്ട്. തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ നാലിന് യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരമാനമായിട്ടുണ്ട്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്ന് കാത്തിരിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഡിസംബര്‍ നാലിനുള്ളില്‍ ഈ വിഷയങ്ങളില്‍ ധാരണയായാല്‍ സമരം പിന്‍വലിക്കും

Leave a Reply

Your email address will not be published. Required fields are marked *