തെലങ്കാനയിൽ നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണ ആവേശം കൊട്ടിക്കയറുകയാണ്. മോദിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, റാലികളിൽ പങ്കെടുക്കും. പാർട്ടി മുൻ അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറിൽ മോദി എത്തും.രാവിലെ 11 മണിക്ക് ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. തുടർന്ന് ഗഡ്വാളിലും രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ മൂന്നിനും. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി എല്ലാ കണ്ണുകളും തെലങ്കാനയിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് ഇന്ന് റോഡ് ഷോകളും റാലികളും നടത്തുന്നത്. പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇന്ന് കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, അവിടെ റാലികളിൽ പങ്കെടുക്കും. പിന്നീട് രണ്ട് മണിയോടെ മുൻ പാർട്ടി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറിൽ മോദി എത്തും.വൈകിട്ട് നാല് മണി മുതലാണ് ഹൈദരാബാദിലെ റോഡ് ഷോ. ആർടിസി എക്സ് ക്രോസ് റോഡ്സ് മുതൽ കച്ചിഗുഡയിലെ സവർക്കർ പ്രതിമ സ്ഥിതി ചെയ്യുന്ന ജംഗ്ഷൻ വരെയാണ് മോദിയുടെ റോഡ് ഷോ. ഹൈദരാബാദിൽ ഇന്ന് വ്യാപകമായി ട്രാഫിക് നിയന്ത്രണങ്ങളുണ്ടാവും. രാവിലെ 11 മണിക്ക് ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യറോഡ് ഷോ. 1 മണിക്ക് ഗഡ്വാളിലും 3 മണിക്ക് രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. നാളെയാണ് തെലങ്കാനയിൽ പരസ്യപ്രചാരണം അവസാനിക്കുന്നത്. 30-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 3-നാണ്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
