കോഴിക്കോട് മൂടാടി പഞ്ചായത്തിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. എൽഡിഎഫ് അംഗം വോട്ടിനൊപ്പം പേര് എഴുതിയെന്നും ഇത് അസാധുവാണെന്നും യുഡിഎഫ് പറഞ്ഞു. ഇവിടെ ഇരു മുന്നണികൾക്കും 10 വീതം സീറ്റുകൾ ആണ് ഉള്ളത്. യുഡിഎഫ് ജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. എന്നാൽ വരണാധികാരിയും എൽഡിഎഫും ഈ ആവശ്യം അംഗീകരിച്ചില്ല. എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ച് ഭരണം യുഡിഎഫിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അണികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതിനിടെ നറുക്കെടുപ്പ് നടന്നു. നറുക്കെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇതോടെ സ്ഥലത്ത് യുഡിഎഫിന്റെ പ്രതിഷേധമുണ്ടായി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് യുഡിഎഫ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *