വിവാഹ ആഘോഷങ്ങളില്‍ വ്യത്യസ്തത ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ. മാസങ്ങളുടെയും മറ്റും പ്ലാനിങ് ആകാം ആ ദിനത്തിലെ ഓരോ നിമിഷവും. പെണ്‍കുട്ടികള്‍ ആകട്ടെ, വിവാഹ വസ്ത്രം മുതല്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും വരെ വളരെ പ്ലാനോടെ ആകും ചെയ്യുന്നത്. അത്തരത്തില്‍ ഒരു വധുവിന്‍റെ വ്യത്യസ്ത ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ചിത്ര എന്ന മേക്ക് അപ് ആര്‍ട്ടിസ്റ്റാണ് വധുവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പലതരത്തിലുള്ള ചോക്ക്‌ലേറ്റുകള്‍ കൊണ്ട് വധുവിനെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ചിത്ര. കിറ്റ്ക്യാറ്റ്, മില്‍ക്കി ബാര്‍, ഫൈവ് സ്റ്റാര്‍ തുടങ്ങിയ ഫെറെറോ റോഷര്‍ തുടങ്ങിയ ചോക്ക്‌ലേറ്റുകള്‍ കൊണ്ടാണ് തലമുടിയിലെ അലങ്കാരം.കിറ്റ് ക്യാറ്റ്, 5 സ്റ്റാര്‍, മില്‍ക്കി ബാര്‍ എന്ന് തുടങ്ങി ഫെറെറോ റോഷര്‍ വരെ തലമുടിയില്‍ ഉണ്ട്. കമ്മലിനും മാംഗോ ബൈറ്റും ചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ കണ്ടാല്‍ മുടി പോലും കിട്ടില്ലെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.

https://www.instagram.com/_chitras_makeup_artist_28/?utm_source=ig_embed&ig_rid=ab55f9b5-0d85-4352-8f7a-5d93d1af047d

Leave a Reply

Your email address will not be published. Required fields are marked *