പട്ന: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ജെഡിയു എംഎല്‍എമാരുടെ യോഗത്തിലാണ് രാജിപ്രഖ്യാപിച്ചത്. കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബിജെപിക്കൊപ്പം ചേര്‍ന്ന് രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍ ഡി എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
