സിനിമ, സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപിയില്‍ ചേരുമെന്ന് മുന്‍പ് വിവേക് ഗോപന്‍ വ്യക്തമാക്കിയിരുന്നു.കുട്ടനാടൻ ബ്ലോഗ്, അച്ഛാദിൻ, പുള്ളിക്കാരന്‍ സ്റ്റാറാ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും, പരസ്പരം എന്ന സീരിയലിലൂടെയുമാണ് വിവേക് ഗോപന്‍ ശ്രദ്ധേയനാകുന്നത്.
എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗം പൂര്‍ത്തിയാക്കുമെന്ന് തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യ ധാരണ നിലവില്‍ വന്നു. ചെന്നിത്തല ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യം. നേമത്ത് ഇതിന് വേണ്ടി നേതാക്കള്‍ പ്രചാരണം തുടങ്ങി. ഈ രാഷ്ട്രീയ അധാര്‍മ്മികത
ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.