ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്ദിരാഭവനില്‍ വൈകിട്ട് നാലുമണിക്കാണ് യോഗം. യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വിട്ടുനില്‍ക്കും. നിലവില്‍ പാര്‍ട്ടിക്ക് ഊര്‍ജമുണ്ടെന്നും അത്യുജ്ജല ഊര്‍ജമാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശശിതരൂര്‍ അതൃപ്തി അറിയിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ആയിരുന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ 40 ഓളം നേതാക്കള്‍ പങ്കെടുക്കും.
