കണ്ണൂർ: കൊറിയർ വഴി അയച്ച പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ ആലക്കോട് പോലീസ് പിടികൂടി. മറ്റപ്പള്ളിൽ എം കെ അദ്വൈത് (21), പാത്തൻപാറ സ്വദേശി അഖിൽ ജ്യോതീഷ് (26) എന്നിവരാണ് അറസ്റ്റിലായത്.

ചെന്നൈയിൽ നിന്നാണ് മയക്കുമരുന്ന് പാഴ്‌സൽ എത്തിയത്. ജില്ലാ പോലീസ് മേധാവിയുടെമേൽനോട്ടത്തിൽ ആലക്കോട് പോലീസ് നടത്തിയ കർശന നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. ഇൻസ്‌പെക്ടർ കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ ലഹരി ശൃംഖലയിലെ പ്രധാനികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *