അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ട്. യു എ ഇയുടെ പ്രതിരോധ സംവിധാനം തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തമുണ്ടായി. അഞ്ച് പേർക്ക് പരുക്കേറ്റു, പരുക്കേറ്റവരിൽ ഇന്ത്യക്കാരുമുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയായ കെസാഡ് പരിസരത്താണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കുവൈറ്റിലും ആക്രമണം നടന്നതായി റിപ്പോർട്ട്. ആറ് ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. സൗദിയിൽ റിയാദിനെ ലക്ഷ്യമാക്കി മിസെൽ ആക്രമണം ഉണ്ടായി. ബഹ്റൈനിലും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
