കുന്ദമംഗലം പടനിലത്ത് തട്ടിക്കൊണ്ടു പോയെന്ന പരാതിയിലെ ആൾ വീട്ടിൽ തിരിച്ചെത്തി. ആംമ്പർമ്മൽതൊടികയിൽ അബ്‌ദുൾ കരീമാണ് വീട്ടിൽ തിരിച്ചെത്തിയത് .3 മണിയോട് കൂടിയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്.ഇയാളെ തട്ടിക്കൊണ്ടു പോയ ആളുകൾ തന്നെ ഇറക്കി വിട്ടതാണോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ് .സറ്റേഷനിൽ എത്തിചോദ്യം ചെയ്ത ശേഷമേ ഇവയിലെ ദുരൂഹത പുറത്ത് വരൂ . പോലീസ് ഇയാളുടെ വീട്ടിൽ എത്തി യിട്ടുണ്ട് .കരീമിനെ 2 ദിവസമായി കാണാതായിട്ടെന്ന് ഭാര്യയാണ് പരാതി നൽകിയത്.നരിക്കുനി സ്വദേശിയാണ് തട്ടി കൊണ്ടു പോവലിന് പിന്നിൽ എന്ന് സംശയങ്ങൾ ഉണ്ടായിരുന്നു.എസ് ഐ അബ്‌ദുറഹ്മാന്റെ നേതൃത്വത്തിൽ കരീമിനെ സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്.വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമെ ഈ കേസിലെ ചുരുളഴിക്കാൻ സാധിക്കു.അബ്‌ദുൾ കരീമിന്റെ കാർ ഇന്നലെ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *