ഏറെ നാടകീയതയിലൂടെയായിരുന്നു കുന്ദമംഗലം പടനിലം സ്വദേശി അബ്‌ദുൾ കരീമിന്റെ നിരോധനവും തിരിച്ചുവരവും.2 ദിവസം മുൻപ് കാണാതായ ഇദ്ദേഹത്തെ കുറിച്ച് ഭാര്യ ജസ്‌ന പരാതി നൽകിയത് മുതൽ ആണ് രംഗം വഷളാവാൻ കാരണം.നിരവധി മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വരാൻ തുടങ്ങിയതിന് ശേഷം .നിൽക്കകള്ളിയില്ലാതെ കരീമിനെ തട്ടികൊണ്ട് പോയ സംഘം ഇയാളെ തിരിച്ചയച്ചു എന്ന് വേണം കരുതാൻ

ഇനി സംഭവിച്ചത് എന്തെന്ന് നോക്കാം
ഭർത്താവിനെ കാണാനില്ലെന്ന പരാതി ഭാര്യ ജസ്‌ന നൽകുകയും അതൊരു തട്ടികൊണ്ട് പോകൽ ആണെന്ന് പോലീസ് കണ്ടുപിടിക്കുകയും ചെയ്യുന്നു.സാമ്പത്തിക ഇടപാടുകളെ തുടർന്ന് ഉള്ള സംഭവവികാസങ്ങൾ ആണ് ഇയാളെ തട്ടികൊണ്ട് പോകുന്നതിന് ഈ സംഘത്തെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ.പോലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നും ഉണ്ട്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിഇവരുടെ സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിരുന്ന ഒരു വ്യക്തിയെ വാർത്തകൾ പുറത്തു വന്നതിന് ശേഷം ക്വട്ടേഷൻ സംഘം ബന്ധപ്പെടുകയും ചെയ്തു .എന്നാൽ ഇയാൾ ഈ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു ശേഷം പോലീസ് ക്വട്ടെഷൻ സംഘത്തിനടുത്തേക്ക് പുറപ്പെടുമ്പോഴാണ് കരീമിനെ വിട്ടയച്ചതായി വിവരം ലഭിക്കുന്നത്.ശേഷം സമയം കളയാതെ പോലീസ് കരീമിന്റെ വീട്ടിൽ എത്തുകയും ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു.നാടകീയത നിറഞ്ഞ ഈ തിരോധാനവും തിരിച്ചു വരവും എന്തിനെന്ന വ്യക്തമായ വിവരം പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.-കുന്ദമംഗലം പോലീസ് സ്റ്റേഷൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ് എച് ഒ ആർ സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ അബ്‌ദുറഹ്മാനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

പണം കൊടുക്കാനുള്ള സംഘം ഭീഷണി പെടുത്തി ഇയാളെ വയനാട്ടിലേക്ക് ആണ് തട്ടികൊണ്ട് പോയത് ശേഷംരണ്ട് ദിവസം വയനാട്ടിൽ
ആയിരുന്നു കാര്യങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞതിനു പിന്നാലെ ഇയാളെ അമ്പായത്തോട്ടിൽ ഇറക്കി വിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *