രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3303 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 376 കേസുകളുടെ വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്.39 മരണം കൊവിഡ് ബാധിച്ച് സ്ഥിരീകരിച്ചു .നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

Leave a Reply

Your email address will not be published. Required fields are marked *