കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജൂണ്‍ ഒന്നുമുതല്‍ ‘അണ്‍ലോക്ക്’ പക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തുടക്കത്തില്‍ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 117 പേരാണ് മരിച്ചത്.
ഏപ്രിലില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിതീവ്രമായതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വിവിധഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ മെയ് 31ന് അവസാനിക്കാനിരിക്കെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം