രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്ഷവര്ധന് മരുന്നിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്. കോവിഡ് മരുന്നായ 2 ഡിയോക്സി ഡി ഗ്ലൂക്കോസ് നല്കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.