ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥിയെകൊണ്ടു കൈ മസാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ.ഉത്തർപ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്‌കൂളിലാണു സംഭവം. മസാജ് ചെയ്യിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ് ചെയ്തു.കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർഥി മസാജ് ചെയ്യുന്നതാണു വിഡിയോയിലുള്ളത്. വിദ്യാർഥി മസാജ് ചെയ്യുന്നതിനിടെ അധ്യാപിക കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.
Again another one from Hardoi, U. P. pic.twitter.com/FIYA2W4RYJ
— Dr. Priyanka (@DrPriyanka1129) July 28, 2022
വിഡിയോ പുറത്തുവന്നതിനു പിന്നാലെ, അധ്യാപികയ്ക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറോട് ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) വി.പി.സിങ് ആവശ്യപ്പെട്ടു. അന്വേഷണവിധേയമായാണ് ഇപ്പോള്‍ താല്‍ക്കാലികമായി ടീച്ചര്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
Again another one from Hardoi, U. P. pic.twitter.com/FIYA2W4RYJ
— Dr. Priyanka (@DrPriyanka1129) July 28, 2022
