കാന്‍ബെറ: ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനുനേര്‍ക്ക് വീണ്ടും അതിക്രൂര ആക്രമണം. ദിവസങ്ങള്‍ക്കുമുമ്പ് ചരണ്‍പ്രീത് സിങ് എന്ന 23കാരനായ വിദ്യാര്‍ഥി വംശീയാധിക്ഷേപത്തിനും മര്‍ദനത്തിനും ഇരയായതിനുപിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. സൗരഭ് ആനന്ദ് എന്ന 33കാരനാണ് കത്തികൊണ്ട് വെട്ടേല്‍ക്കുകയും കുത്തേല്‍ക്കുകയും ചെയ്തത്.

ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് തന്നെ പറയുന്നു. അഞ്ചുപേരടങ്ങിയ സംഘം വളഞ്ഞ് സൗരഭിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് സൗരഭിന്റെ കൈ അറ്റുതൂങ്ങി. നിരവധി തവണ കുത്തേല്‍ക്കുകയും ചെയ്തു. നട്ടെല്ലിന് പൊട്ടലുണ്ട്. ഷോപ്പിങ് സെന്ററിലെ ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി മടങ്ങവെയായിരുന്നു ക്രൂര ആക്രമണം.

ജൂലായ് 19നായിരുന്നു 23കാരന് നേരെയുണ്ടായ ആക്രമണം. അഡ്‌ലൈഡിലെ കിന്റോര്‍ അവന്യുവില്‍ രാത്രി നഗരത്തിലെ ലൈറ്റ് ഷോ കാണാനെത്തിയപ്പോഴായിരുന്നു പ്രകോപനങ്ങളൊന്നുമില്ലാതെ അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യക്കാര്‍ക്കെതിരെ തെറിയഭിഷേകം നടത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *