
സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി ആയിരുന്ന
സ്റ്റാബിൻ ചെത്തുകടവ് പി തുപ്രൻ (റിട്ടയേർഡ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്) (81 )അന്തരിച്ചു.
സി പി ഐ എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റി അംഗം, വരിട്ട്യാക്ക് ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം മേഖലാ സെക്രട്ടറി/ പ്രസിഡണ്ട്, ചെത്തുകടവ് പൊതുജന വായനശാലാ പ്രസിഡണ്ട്, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു
ഭാര്യ: കെ ഗൗരി (സി പി ഐ എം വരിട്ട്യാക്ക് ബ്രാഞ്ച് അംഗം റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി)
മക്കൾ:സ്റ്റാലിൻ പി ടി(വരിട്ട്യാക്ക് ബ്രാഞ്ച് അംഗം സ്‌റ്റാബിൻ ഫുഡ്സ് കുന്ദമംഗലം ),ബിൻസി പി ടി (ബി ആർ സി കുന്ദമംഗലം)
മരുമക്കൾ : മിനിമോൾ, ജയപ്രകാശൻ വി കെ കൊടുവള്ളി,
സഹോദരങ്ങൾ രാവുണ്ണി പടിയൻ, പരേതയായ വസന്ത പടിയൻ, സാവിത്രി പടിയൻ, ശ്യാമള പടിയൻ, ശശീന്ദ്രൻ പടിയൻ, ശൈലജ പടിയൻ.
ഇന്ന് വൈകുന്നേരം 5 മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് 6 മണിക്ക് മലപ്പുറം അരീക്കോട് വെള്ളേരിയിൽ കിളിയമ്പലംതൊടി തറവാട്ട് വക ശ്മശാനത്തിൽ സംസ്‌ക്കാരം നടക്കും.
