
കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകർന്ന് വീണത്. സംഭവത്തിൽ മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി നിരിക്കുനി സ്വദേശിനി അഭിഷ്‌നക്കാണ് പരിക്കേറ്റത്. പരുക്കെറ്റ അഭിഷ്‌നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
