വിദ്യാര്‍ഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക.സംഭവത്തില്‍ തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പലുമായ ത്രിപ്ത പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ക്ഷമാപണം.. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. സംഭവത്തെ വർഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. തന്റെ പ്രവൃത്തില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഇല്ലായിരുന്നു. പല മുസ്ലീം വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ ഫീസ് നല്‍കാന്‍ സാഹചര്യമില്ലാത്തതിനാല്‍ താന്‍ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു.
