ബീജിംങ്: ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണക്കൊയ്ത്ത് തുടർന്ന് ഇന്ത്യൻ താരങ്ങൾ. അഞ്ചാം ദിനം ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണവും വുഷുവിൽ വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്‌ജോത് സിങ്, അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 1734 പോയിൻറ്റോടെയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാമതതെത്തിയപ്പോൾ ചൈനീസ് താരങ്ങൾ 1733 പോയിൻറുമായി വെള്ളിയും, 1730 പോയിൻറ്റുമായി വിയറ്റ്നാം താരങ്ങൾ വെങ്കലവും നേടി. നേടി വുഷുവിൽ റോഷ്ബിനയാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയത്. 60 കിലോ വനിതാ വിഭാഗത്തിൽ താരം ഫൈനലിൽ പരാജയപ്പെട്ടു. നിലവിൽ ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 79 സ്വർണവുമായി ചൈനയും 19 സ്വർണവുമയി കൊറിയയുമാണ് മെഡൽ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.