തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പൊതു അവധിയെ തുടർന്ന് ഈ മാസം 30-ന് (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി. മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഇനി ഒക്ടോബർ എട്ടിനായിരിക്കും നടക്കുക.

വനം-വന്യജീവി വകുപ്പിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കുള്ള ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ പരീക്ഷകൾ നടത്താനിരുന്നത്. 30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചതായി പി.എസ്.സി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *