കുന്ദമംഗലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കാൻ സജ്ജമാണെന്ന് ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു.
വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഇ പി ഉമർ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ഇ പി അൻവർ സാദത്ത്, കെ എസ് ടി എം ജില്ല പ്രസിഡന്റ് എം പി ഫാസിൽ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി അൻഷാദ് മണക്കടവ്, ട്രഷറർ ടി പി ഷാഹുൽ ഹമീദ്, മണ്ഡലം തെരെഞ്ഞെടുപ്പ് കൺവീനർ ഷമീർ ചെറൂപ്പ, സുമയ്യ നെടുംകണ്ടത്തിൽ, തൗഹീദ അൻവർ, ഇ സി റസാഖ് പാഴൂർ, നാസർ മണക്കടവ്, ജലീൽ പഴൂർ, റഹ്‌മാൻ കുറ്റിക്കാട്ടൂർ, അഷ്റഫ് വെള്ളിപറമ്പ്, സി പി യാസിഫ്, അനീസ് മുണ്ടോട്ട്, ഇ അമീൻ എന്നിവർ സംസാരിച്ചു.
