പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്. ശനി അർദ്ധരാത്രിയോടെ വടക്കാഞ്ചേരിക്ക് സമീപത്താണ് സംഭവം നടന്നത്.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. പ്രതി വിഷ്ണു എറണാകുളത്ത് പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *