മുംബൈ ആഡംബര കപ്പലിലെ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ വിവാദ സാക്ഷി പ്രൈവറ്റ് ഡിക്റ്ററ്റീവ് കിരൺ ഗോസാവി അറസ്റ്റിൽ . ഗോസാവിയെ കസ്റ്റഡിയിലെടുത്തെന്ന് പൂനെ പൊലീസ് അറിയിച്ചു.ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷിയാണ് ഗോസാവി. ആഡംബരക്കപ്പലില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുമ്പോള്‍ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത് പിന്നാലെ ഗോസാവി ഒളിവിൽ പോവുകയായിരുന്നു.
ഉത്തർപ്രദേശിൽ ലക്‌നൗവിലെ ഒരു പോലീസ് സ്‌റ്റേഷനിൽ ഇയാൾ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുംബൈയിൽ കീഴടങ്ങാൻ ഭയമുള്ളത് കൊണ്ട് ലക്‌നൗവിലെത്തി കീഴടങ്ങുമെന്നാണ് ഇയാൾ ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കിയത്.

മുംബൈ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസിലെ എന്‍സിബിയുടെ സ്വതന്ത്ര സാക്ഷിയാണ് കിരണ്‍ ഗോസാവി. എന്‍സിബി കസ്റ്റഡിയിലിരിക്കെ ആര്യന്‍ ഖാനൊപ്പം ഗോസാവിയെടുത്ത വെെറല്‍ സെല്‍ഫി വിവാദമായിരുന്നു. തുടർന്ന് ഇയാള്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് എന്‍സിബി വ്യക്തമാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *