കുന്ദമംഗലത്ത് ടൗണിൽ കാളവിരണ്ടോടി.ഓട്ടത്തിനിടയിൽ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു .പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് പ്രൈം ക്ലിനിക്കിന്റെ പിന്നിലെ പറമ്പിലേക്കും കയറ്റി വിട്ടു. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണ്ടിൽ എത്തിയതും വിരണ്ടോടിയതും നല്ല തിരക്കുള്ള സമയമായതിനാൽ ജനങ്ങൾ പോടിച്ചോടിയ സമയത്ത് സ്ത്രിയും കുട്ടിയുമടക്കം നിരവധി പേർ മറിഞ്ഞു വീണ് ചെറിയ തോതിൽ പരിക്കേറ്റു .. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.കുന്ദമംഗലം എയുപി സ്കൂളിന് ഭാഗത്ത് വെച്ചായിരുന്നു സംഭവം. നിരവധി വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. . വാഹനതിരക്കുള്ള സമയത്തായത് കാരണം അൽപനേരം ഗതാഗതം തടസ്സമുണ്ടായി. എസ് എച്ച് ഒ യൂസഫ് നടത്തറമ്മൽ , എസ് ഐ അഷ്റഫ് സ്ഥലത്തെത്തി ട്രാഫിക്ക് നിയന്ത്രണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *