ശ്രീനഗർ: മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് സർക്കാരിന്റെ ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് ജമ്മുകശ്മീർ ഭരണകൂടം. സൗത്ത് കശ്മീരിലെ അനന്ത്‌നഗറിലെ വസതി 24 മണിക്കൂറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച്ച നോട്ടീസ് കൈമാറിയത്. പകരം മുഫ്തിക്ക് ശ്രീനഗറിൽ മറ്റൊരു ബംഗ്ലാവ് നൽകും.ഒക്ടോബർ 20 ന് ശ്രീനഗറിലെ ഫെയർവ്യൂ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ടും നോട്ടീസ് കൈമാറിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി.

സാധാരണ ഗതിയിൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ജമ്മുകശ്മീരിൽ മുഖ്യമന്ത്രിമാർ കാലാവധി കഴിയുമ്പോഴോ ചുമതലയിൽ നിന്നും പുറത്താക്കപ്പെടുമ്പോഴോ ഔദ്യോഗിക വസതി ഒഴിയേണ്ടതില്ല.ജമ്മു കശ്മീന് നൽകുന്ന പ്രത്യേക പദവി 2019ൽ കേന്ദ്രം എടുത്തുകളഞ്ഞതിന് പിന്നാലെ എല്ലാ മുൻ മുഖ്യമന്ത്രിമാർക്കും ഉറപ്പുനൽകിയിരുന്ന ആജീവനാന്ത ആനുകൂല്യങ്ങൾ പിൻവലിച്ചിരുന്നു. 2020 ൽ മുൻ മുഖ്യമന്ത്രിമാരായിരുന്നു ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ് എന്നിവരും ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *