ദില്ലിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം.ഈസ്റ്റ് ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് മകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.തുടര്‍ന്ന് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ദില്ലിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആരാണെന്നു പൊലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാർത്തകളിൽ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു.ശാസ്ത്രീയ അന്വേഷണത്തിൽ പാണ്ഡവ് നഗറിലെ അഞ്ജൻ ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി.മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ അവസാനിച്ചതെന്നാണ് വിവരം.മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളിൽ വന്നുപോയെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇരുവരെയും നിരീക്ഷത്തിലാക്കിയ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തായത്

Leave a Reply

Your email address will not be published. Required fields are marked *