കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനം ഒന്നാം സ്‌ഥാനവും എ ഗ്രേഡും നേടി സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭദ്ര, നീലാംബരി, മറിയ, റിതിക, ആൻഡ്രിയ, അമേയ, അതിഥിഎന്നിവരാണ് സംഘഗാനം അവതരിപ്പിച്ചത്. തുടർച്ചയായി 11ാം തവണയാണ് ദേശാഭക്തിഗാനം, ഉറുദു സംഘഗാനം എന്നിവയിൽ ഒന്നാം സ്‌ഥാനം ലഭിക്കുന്നത്.
വരികൾ ഒരുക്കിയത് സുരേഷ് നടുവത്തും സംഗീതം നോബി ബെന്റക്സുമാണ്.
