കുന്ദമംഗലം: കുന്ദമംഗലത്ത് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥി സംഗമം കുന്നമംഗലം പഞ്ചായത്ത്‌ ബ്ലോക്ക്‌ ഓപ്പൺ സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ അധ്യക്ഷനായി. എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി, ഷാഫി പറമ്പിൽ എം പി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ, കെ എം അഭിജിത്, മുസ്‌ലിം ജില്ല പ്രസിഡൻ്റ് എം എ റസാഖ്, ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാർ, മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.ടി ഇസ്മായിൽ, അഹമ്മദ് പുന്നക്കൽ, മൂസ മൗലവി, ദിനേശ് പെരുമണ്ണ, ജി എൻ ജയപ്രകാശ്, കെ സി അബു, എം പി ഹംസ മാസ്റ്റർ, ഒ ഉസ്സൈൻ, ഖാലിദ് കിളിമുണ്ട, എം പി കേളു കുട്ടി, എ ടി ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *