ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോള്‍ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹന്‍ യാദവ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *