കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ചൊവ്വാഴ്ച മാത്രം പവന് 2,400 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവന് 1,03,560 രൂപയാണ് വിപണി വില. സ്വർണത്തിന്റെ വിപണി വില ഒരു ലക്ഷം കടന്നതോടെ സാധാരണക്കാർക്ക് ആഭരണം വാങ്ങുക എന്നത് അപ്രാപ്യമായി മാറുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, 3 ശതമാനം ജിഎസ്ടിയും, ഹാൾമാർക്കിങ് ചാർജും കൂടി ചേർത്താൽ ഇന്ന് ഒരു പവൻ ആഭരണം കൈയ്യിൽ കിട്ടാൻ ഒന്നര ലക്ഷം രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *