കുരിക്കത്തൂര്‍ പി സാമിയേട്ടന്‍ പൊതുജന വായനശാല കെട്ടിടം രാജ്യസഭാ എംപി എളമരം കരീം ഉദ്ഘാടനം ചെയ്തു. 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച വായനശാല വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എളമരം കരീം എംപി അനുവദിച്ച 37.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാമിയേട്ടന്റെ കുടുംബം സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.
പിടിഎ റഹീം എംഎല്‍എ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം വി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍, വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ടി പി മാധവന്‍, പി ഷൈപു, കെ പി സുരേന്ദ്രനാഥ്, യൂ സി പ്രീതി, കെ കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു, സ്വാഗതസംഘം കണ്‍വീനര്‍ എം എം സുധീഷ് കുമാര്‍ സ്വാഗതം പറഞ്ഞു, വായനശാല സെക്രട്ടറി എന്‍ ലിനീഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിവിധ കലാപരിപാടികള്‍, സേവക് പുതിയറ അവതരിപ്പിച്ച ദാസിരീയം നാടകം തുടങ്ങിയവ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *