ഗുജറാത്തില്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി നാല്‍പതുകാരി. ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ രാകേഷ് ബ്രഹംഭട്ട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. രണ്ടുകുട്ടികളുടെ അമ്മയായ മെഹ്സാബിന്‍ ചുവാരയാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ജീവനക്കാരനായ ഭട്ടിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചത്.

ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ശനിയാഴ്ച തര്‍ക്കമുണ്ടായിരുന്നു. 26 വര്‍ഷത്തിലേറെയായി എഎംടിഎസില്‍ ജീവനക്കാരനാണ് ഭട്ട്. മുമ്പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്സാബിന്‍. സ്ഥിരം കാണാന്‍ തുടങ്ങിയതോടെ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലായി. ഈ ബന്ധം എട്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇതിനിടയിലാണ് ഭട്ടിന്റെ ഭാര്യ ഈ ബന്ധത്തെ കുറിച്ച് അറിയുന്നതും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *