ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗവ. കോളേജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. ദയാറാം എന്ന അധ്യാപകനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഞ്ജീവും സഹായികളും ചേര്‍ന്ന് തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ട് തീയിട്ടതായി ദയാറാം തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ സഹോദരന് പൊലീസുമായി എത്തിയപ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ സാധനങ്ങളെല്ലാം പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു.
സഞ്ജീവിനെ കൂടാതെ ദയാറാമിന്റെ സഹോദരഭാര്യയുള്പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.