നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ
SSLC വിദ്യാർത്ഥികളുടെ മൂന്നുദിവസത്തെ ക്യാമ്പ് ‘വിജയാരവം’24 ആരംഭിച്ചു.നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.
വിദഗ്ധ അധ്യാപകരുടെ ക്ലാസ്സുകൾ,യോഗ പരിശീലനം,മോട്ടിവേഷനൽ സ്പീച്ച്,കളികൾ,പാട്ടുകൾ,ചേരുംപടി മേള,എസ്സേ ഫെസ്റ്റ്
ഭൂപട ശിൽപശാല തുടങ്ങിയ നിരവധി പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് നടക്കും.
ഉദ്ഘാടന ചടങ്ങിൽ ഡിവിഷൻ മെമ്പറും, പി.ടി.എ പ്രസിഡണ്ടുമായ എം.കെ യാസർ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ പ്രസിഡൻ്റ് ബുഷ്റ, സലാം ഓമശേരി, അബ്ദുസ്സലാം മുണ്ടോളി, എം കെ ഹസീല, കെ വി ഉഷ, എം.സി സുബ്ഹാൻ ബാബു, ടി. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.