ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപി ഇന്നലെ അഭിപ്രായപെട്ടിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന നിലപാടുമായാണ്സുരേഷ് ഗോപി രംഗത്തെത്തിയിരുന്നത് . എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യമമെന്നും അല്ലെങ്കിൽ സിപിഐഎമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും തലശേരിയിൽ ഷംസീർ തോൽക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *