ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ (ഗുരുവായൂർ വലിയ കേശവൻ) ചരിഞ്ഞു. രണ്ട് വർഷത്തിൽ ഏറെയായി ആന ചികിത്സയിലായിരുന്നു. ഇതുവരെ ദേവസ്വത്തിന്റെ കീഴിലുള്ള ആനകളിൽ തലപ്പൊക്കത്തിൽ ഏറ്റവും വലിയ ആന കൂടിയാണ് കേശവൻ.

ഗുരുവായൂരപ്പന്റെ സ്വർണക്കോലമേന്തുവാൻ അവകാശമുള്ള ആനയായിരുന്നു വലിയ കേശവൻ. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് കേശവൻ ചരിഞ്ഞത്. 52 വയസായിരുന്നു.പ്രായാദ്ധിക്യത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്ന വലിയ കേശവൻ. ചികിത്സ തുടരവെയാണ് ചരിഞ്ഞത്.

ഇടയ്ക്ക് രോഗം ഭേദമായി വരുകയാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിൻകാലിനുണ്ടായ മുഴയും വാർദ്ധക്യമായതിനെ തുടർന്നുള്ള ക്ഷയ രോഗവും വലിയ കേശവനെ വീണ്ടും തളർത്തുകയായിരുന്നു. പ്രസിദ്ധനായി പാപ്പൻ ആറന്മുള മോഹൻദാസായിരുന്നു വലിയ കേശവനെ വഴി നടത്തിയിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *