തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് പ്രൊഫ. ആന്റണി മല്‍സരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി.തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുത്‌നായശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *