തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രിക തള്ളി പോയ സാഹചര്യത്തിൽ സ്വതന്ത്ര സഥാനാർത്ഥിയും മുന്‍ സി.പി.ഐ.എം നേതാവും ആയ സി.ഒ.ടി നസീര്‍ നെ പിന്തുണക്കാൻ തീരുമാനം.നസീര്‍ ബിജെപി പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *